
ചരിത്രം ,
അവധൂതരുടെ
അത്മസമര്‍പ്പണങ്ങള്‍
ബാക്കിയാക്കിയ
നെടുവീര്‍പ്പുകളുടെ
ശവപ്പറമ്പ്
അത്,
വിധിപ്രസ്താവങ്ങളുടെ
അവധാനതയോടെ
ഒഴിവാക്കപെടുന്ന
പേരുകളുടെയും
പേരില്ലാ മുഖങ്ങളുടെയും
ഒരാള്‍ക്കൂട്ടം .
അതു കൊണ്ടാവണം,
ചിലപ്പോള്‍
ഒഴിവാക്കപ്പെടലുകള്‍
മാനം മുട്ടെ വളര്‍ന്നു
എഴുതപെട്ടവയെ
മറയ്ക്കുന്നത് ...
കുഴലൂത്തുകാരനും
അനുയാത്രികരും
പാതിവെന്ത
താളിയോലകളില്‍ നിന്ന്
പലായനം ചെയ്യുന്നത്
അതു കൊണ്ട് തന്നെയാവണം ,
നീയില്ലാത്ത നിന്റെയും
ഞാനില്ലാത്ത എന്റെയും
ചരിത്രങ്ങള്‍ എവിടെയോ
എഴുതപെടുമ്പോഴും
നമ്മുടെ ജീവിതം
ഇങ്ങനെ ജീവിച്ചു തീരുന്നത് !



16 അഭിപ്രായ(ങ്ങള്‍):
നീയില്ലാത്ത നിന്റെയും
ഞാനില്ലാത്ത എന്റെയും
ചരിത്രങ്ങള്‍ എവിടെയോ
എഴുതപെടുമ്പോഴും
നമ്മുടെ ജീവിതം
ഇങ്ങനെ ജീവിച്ചു തീരുന്നത് !
'ചരിത്രം ,
അവധൂതരുടെ
അത്മസമര്‍പ്പണങ്ങള്‍
ബാക്കിയാക്കിയ
നെടുവീര്‍പ്പുകളുടെ
ശവപ്പറമ്പ്'നല്ല വരികള്‍
ആശംസകളോടെ
നീലാംബരി
സന്തോഷം ; നിലാംബരി
കൊള്ളാം മാഷെ നന്നായിട്ടുണ്ട്
സന്തോഷം ; ഉമേഷ് പിലിക്കൊട്
ചരിത്രത്തിന് കൊടുത്ത നിര്‍വ്വചനം ഇഷ്ടപ്പെട്ടു
:)
സന്തോഷം ; അഭിജിത്ത് മടിക്കുന്ന് ...
ശക്തമായ ഭാഷ..നല്ലൊരു കവിത.ആശംസകള്‍.....
സന്തോഷം ; Bijli .. ...
അവധൂതരുടെ
അത്മസമര്‍പ്പണങ്ങള്‍
ബാക്കിയാക്കിയ
നെടുവീര്‍പ്പുകളുടെ
ശവപ്പറമ്പ്
!!
നന്നായിട്ടുണ്ട്,ആശംസകള്‍
സന്തോഷം ; c.p ....
കവിത നന്നായിരിക്കുന്നു ...
സന്തോഷം ; താരകന്‍, ഇഷ്ടായി എന്നറിയിച്ചതില്‍
ഒഴിവാക്കപ്പെടലുകള്‍
മാനം മുട്ടെ വളര്‍ന്നു
എഴുതപെട്ടവയെ
മറയ്ക്കുന്നത് ...
നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ..
സന്തോഷം ; മന്‍സൂര്‍ അലുവില ; അഭിപ്രായത്തിനു നന്ദി
Two aggreator by "cre-sign-sys"web hosting company in kerala,
1) http://ml.cresignsys.in/
powered by cresignsys.com
2)Categorised Malayalam Blogroll Aggregator
http://ml.cresignsys.com/
powered by cresignsys.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ