2009 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ആശുപത്രി

കാബൂള്‍ എക്സ്പ്രസ്സിലെ
ജോണ്‍ അബ്രഹാമും അര്‍ഷദും പോലെ
ഞാനും അഹമ്മദും

ഞാന്‍,ഫോണ്‍വിളികളുടെ
നിശബ്ദതക്കൊപ്പം വിറയ്ക്കുന്ന പനി
അടയ്ക്കാന്‍ മുന്നറിയിപ്പില്ലാത്ത
ഗാസാഗേറ്റുപോലെ അഹമ്മദ്‌
ദസ്വിയിലെ ‍വിരലമര്‍ത്തലുകളില്‍
വിരഹത്തിന്‍ എണ്ണിത്തിട്ടപ്പെടുത്തലുകള്‍

ഭാരമിറക്കാനൊരിടത്തിനായുള്ള
തിരച്ചിലില്‍ പോലെ കണ്ണേറുകള്‍
എവിടെ നോക്കിയാലും തലപ്പാവുകള്‍;
ജീവിതം പോലെ അഴിക്കാനാവാത്ത
ചുരുളുകള്‍ക്കിടയില്‍
നിര്‍വചനം നഷ്ടപെട്ട നിറങ്ങള്‍.

വെടിക്കോപ്പ് തീര്‍ന്നുപോയ
ടാങ്കുകളിലെ പട്ടാളക്കാരുടെ ‍
നിസംഗമുഖങ്ങള്‍.‍

കൊയ്ത്തു കഴിഞ്ഞ പാടത്ത്
ബാക്കിയായ കുറ്റികള്‍ക്കിടയില്‍
വെള്ളപുതച്ച താറാവുകളെന്ന പോലെ
മൌനം വിതയ്ക്കപ്പെട്ടവര്‍ക്കിടയില്‍
നഴ്സുമാരുടെ പാദചലനങ്ങള്‍‍

ചുമകുറുകല്‍ താളത്തിനൊപ്പം
നേര്‍ത്ത ശബ്ദത്തിലുള്ള പേരുവിളികള്‍
ഓരോ ടാങ്കും കാലിയാക്കി
ഒരു പേരിന്റെ കൂട്ടോടെ
സൈനികര്‍ ഓരോരുത്തരായി അകത്തേക്ക്
കൃത്യമായ ഇടവേളകളില്‍
രാജ്യംമാറി ഉമിനീര്‍കടല്‍
മുങ്ങിനിവരുന്ന താപമാപിനി

നീലത്തില്‍ മുങ്ങിയ
പൊരുന്നയുള്ളൊരു താറാവിനൊപ്പം
ഉള്ളിലേക്ക് ഞാനുമൊരു പേര്
കഴുത്തില്‍ ഓമത്തണ്ടുമാലയിട്ട
ഡോക്ടര്‍ക്ക് മുന്നില്‍
അച്ഛന്റെ തോളില്‍ ഉറങ്ങാതെ
ഉറങ്ങുന്ന രാജ്യം നഷ്ടപ്പെട്ട രാജകുമാരന്‍ ‍

4 അഭിപ്രായങ്ങൾ:

കാട്ടരുവി പറഞ്ഞു...

ഞാന്‍ ഇതുവരെ ആശുപത്രിയില്‍ കാണാത്തത്
അവസാനം ഇഷ്ടമായി

രാജേഷ്‌ ചിത്തിര പറഞ്ഞു...

santhosham ; kaattaruvi :)

അജ്ഞാതന്‍ പറഞ്ഞു...

good lines....

സബിതാബാല പറഞ്ഞു...

മൗനം വിതയ്ക്കുന്നവരുടെ നെഞ്ചിലെ ആരവം ഞങ്ങൾക്കേ മനസ്സിലാവൂ.. ഞാനുൾപ്പെടുന്ന nurse എന്ന വർഗത്തിലെ ചിലർക്ക്..