2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

മലങ്കോട്ടയം
അതിരിന്നിരുവശവും
മാനംതൊട്ടു മലകള്‍ കോട്ട പോലെ
ഇടയില്‍ നിധി പോലെ
മലങ്കോട്ടയം എന്നു പേരായോരിടം
എന്റെ നാട് ........

വടക്കൊരു ഇടത്തിനുമുണ്ട്
കോട്ടയമെന്നു പേര്
അവിടെ കോട്ടയുണ്ടോ ആവോ
അതു ഞങ്ങള്‍ക്ക് വടക്കന്‍ കോട്ടയം

ഇടത്തെ മലയില്‍ പണ്ടേതോ
ലീല കഴിഞ്ഞു മടങ്ങിയ
മയില്‍പീലി കണ്ണന്റെ
രഥചക്രത്തിന്‍ വഴിച്ചാലുകള്‍
കണ്ണുകളിടഞ്ഞ റെയില്‍ പാളങ്ങള്‍ പോലെ

വലത്തേ മലയില്‍ പണ്ട്
നിത്യഹരിതന്‍ പാട്ട് പാടിയ ഇടമുണ്ട്
രണ്ടും കളവു പറയാത്തൊരു
മുത്തശ്ശിയുടെ സാക്ഷ്യങ്ങള്‍

പടിഞ്ഞാറു വേലുത്തമ്പിയുടെ
ഉടവാളിരിക്കുന്നൊരു വീടുണ്ട്
മണ്ണടിക്ക് പോകും മുമ്പ്
കുളിച്ച കുളമുണ്ട്
കയ്യൂക്കുണ്ടായിരുന്നവര്‍
ആളെ കൊന്നിരുന്നൊരു
കൊലപ്പാറയുണ്ട്.

ജീവിച്ചു തീരാത്ത ആത്മാക്കള്‍
പകലുറങ്ങി രാത്രിയില്‍
കളഞ്ഞു പോയൊരു വേഷം തേടി
കറങ്ങി നടന്നിരുന്നയിടങ്ങളില്‍
ഇപ്പോള്‍ പകല്‍വെളിച്ചം

പകലുകളില്‍ ഇരു വശവും
മലകള്‍ ചിന്നം വിളിയ്ക്കും
തല പുകക്കും
പുകയില്‍ മാനം കറുക്കും
ചങ്കു പൊട്ടിച്ചുമയ്ക്കും
വണ്ടി കയറി പല ദിക്കിലേക്ക് പോകും

പറമ്പിന്റെ അതിരിലും
റോഡില്‍ ടാറിന്റെ ഇടയിലും ഒളിച്ചിരിക്കും
മല ഇടഞ്ഞു ഇടക്കൊരു
വണ്ടി മറിഞ്ഞെന്നോ
അക്ഷരം നെഞ്ചോടു ചേര്‍ത്തു വെച്ച
ഒത്തിരി കുഞ്ഞുങ്ങള്‍ ചത്തെന്നോ കേട്ടു


മലയെല്ലാം നാടുവിട്ടു പോയാല്‍
ഞങ്ങടെ നാടിന്റെ പേരെന്താകുമോ ആവോ
ആലോചിച്ചു വശാകും മുന്‍പ്
ഉപായത്തില്‍ അയലത്തുള്ളോരു
നാടോടധീശപ്പെട്ടു വള്ളിക്കോട് കോട്ടയം
എന്നൊരു പേരായി എന്നുകേട്ടു* കേട്ടു കേള്‍വികള്‍ ആധാരം

3 അഭിപ്രായങ്ങൾ:

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

മഷിത്തണ്ട് എന്റെ ബ്ലോഗ്‌പേരും അതായതു കൊണ്ട് ശ്രദ്ധിച്ചു
കേടു കേള്‍വിക്കപ്പുരം, കേടു കൊണ്ടിരിക്കുന്ന ഒരു കൂട്ടമുന്റ്റ്‌ അവ്ര്രെയും കൂടെ കൂട്ടൂ

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ആറ്റൂരിന്‍റെ ഒരു കവിതയുണ്ട്‌ പിന്നാക്കം "നടന്നെത്താമോ....നേരം വൈകീട്ടും തീരാകളികളിലേക്ക്‌..." വരികള്‍ ശരിക്കോര്‍മ്മവരുന്നില്ല.... മനസ്സില്‍ സ്വന്തം നാട്ടകത്തെ കൊണ്ടു നടക്കുന്ന ആരെയും ആ കവിത ഒരു അനുഭവമായിരുന്നു മഷിത്തണ്ടിന്‍റെ ഈ കവിത പോലെ... മഷിത്തണ്ട്‌ തന്‍റെ നാട്ടിനെക്കുറിച്ചുള്ള ആവലാതികള്‍ വികാരം ഒട്ടും ചോരാതെ വരച്ചു വച്ചിട്ടുണ്ട്‌..

പിന്നെ ഒരു കവിത ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്‌ സമയം കിട്ടുകയാണെങ്കില്‍ ഒന്നു വന്നു പങ്കെടുക്കുക

മഷിത്തണ്ട് പറഞ്ഞു...

vaayanakkum abhipraayangalkkum nanni....umesh , santhosh

@ umesh : koode koottanulla shramathilaanu

@ santhosh : aa vazhi vannu poyittundu