2009, ഡിസംബർ 15, ചൊവ്വാഴ്ച

നീയും ഞാനും

നിന്റെ വരികളില്‍ പ്രണയം,
നെരുദ പറഞ്ഞൊരു വസന്തം .
എന്റെ നെഞ്ചിലെവിടെയോ
മൂകം കരഞ്ഞു തളരുന്നുണ്ട്
മുഖമൊളിച്ചോരു മരുപ്പക്ഷി

വരണ്ട പുഴയെക്കുറിച്ചും
മരുഭൂമിയാക്കപെട്ട പച്ചപ്പിനെക്കുറിച്ചും
നീ വേദനയോടെ പറയുന്നു
നേരം തെറ്റിയൊരു പെരുമഴയില്‍
നനഞ്ഞലിഞ്ഞ് ഇല്ലാതെയാവുന്നുണ്ട് ഞാന്‍

നീ നഷ്ടപ്പെടലുകളെയും
ബന്ധനങ്ങളെയും
പറ്റി പറയുമ്പോള്‍
പേരിടാതൊരു ബന്ധത്തില്‍ കൊരുത്തു
എന്നെ നിനക്ക് തരുന്നു

പുകയൂന്ന അടുക്കളയുലകളില്‍
നീറിയോടുങ്ങുന്ന ഹൃദയങ്ങളെ,
അല്പായുസുകളായ
സംരക്ഷക മുഖംമൂടികളുടെ
പരകായങ്ങളെ പറ്റി ,
നീ പറയുമ്പോള്‍
ഞാന്‍ മുഖം നഷ്ടപെട്ടവന്‍.

പൊള്ളിയ വിരലുകളാല്‍,
കലങ്ങിയ കണ്ണുകളാല്‍,
പുകക്കുഴല്‍ പോലെ
നിറം മങ്ങിയ മെയ്യാല്‍
നീ വിരുന്നോരുക്കുമ്പോള്‍
നിന്റെ സമൃദ്ധിയില്‍
എനിക്കാലസ്യം.

സമര്‍പ്പിക്കലുകളില്‍ നീ
സ്വയം കാണിക്കയാക്കുമ്പോള്‍
മൂടുപടങ്ങള്‍ക്കുള്ളില്‍
ഞാന്‍ എന്റേത് മാത്രമാകുന്നു

33 അഭിപ്രായങ്ങൾ:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പുറംപൂച്ചില്ലാത്ത സമര്‍പ്പണം

ശ്രീ പറഞ്ഞു...

പലപ്പോഴും നാം നമ്മളിലേയ്ക്ക് മാത്രം ഒതുങ്ങേണ്ടി വരുന്നു.

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

ഇങ്ങിനെയൊക്കെ ഒതുങ്ങി, ഒതുങ്ങി
പിന്നെ ഒന്നുമല്ലാതെയാകുന്ന
ഒരു രീതിയിലേക്ക് സ്വയം
ആത്മനിര്‍വ്വിതിയിലേക്ക്...

നന്നായി ഈ എഴുത്ത് കൂട്ടുകാരാ..

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. മഷിത്തണ്ടിന്‌...
കവിത വളരെ നന്നായിരിക്കുന്നു...
നീയെന്ന വിധേയത്വവും ഞാനെന്ന അധീശത്വവും വ്യക്തമാക്കുന്നുണ്ട്‌ കവിത...
നീ, എന്നും എവിടെയും വിധേയത്വമനുഭവിക്കുന്നവ(ൾ/ർ)...

ഒരു ഘട്ടത്തിൽ അധീശത്വഭാവത്തിന്ന് ഒരു മിന്നലൊളി ഉണ്ടാവുന്നതായി കവി പറയുന്നുണ്ട്‌..ഞാൻ മുഖം നഷ്ടപ്പെട്ടവൻ എന്ന്...ഒരു പക്ഷെ, ഈ കവിതയിലെ ഏറ്റവും തിളക്കമേറിയ തിരിച്ചറിവും ഇതുതന്നെയാണ്‌...

ഈ നല്ല കവിതക്കും രചയിതാവിനും അഭിനന്ദനങ്ങൾ.. ആശംസകൾ.

devan nayanar പറഞ്ഞു...

പ്രിയ രാജേഷ്‌,

വരണ്ട പുഴയെക്കുറിച്ചും
മരുഭൂമിയാക്കപെട്ട പച്ചപ്പിനെക്കുറിച്ചും
നീ വേദനയോടെ പറയുന്നു
നേരം തെറ്റിയൊരു പെരുമഴയില്‍
നനഞ്ഞലിഞ്ഞ് ഇല്ലാതെയാവുന്നുണ്ട് ഞാന്‍

കവിത നന്നായി. അവസാനത്തെ വരികളിലെ അല്പം പണിക്കുറ്റം ഒഴിവാക്കാമായിരുന്നു.

പല മൂടുപടങ്ങള്‍ക്കുള്ളില്‍
ഞാന്‍ എന്റേത് മാത്രമാകുന്നു

എന്ന് മാത്രമായിരുന്നെങ്കില്‍.

കവിതയെഴുത്ത് കഴിഞു ഒരു എഡിറ്റിംഗ് അത്യാവശ്യമാണ്.
( ഉപദേശിക്കുകയല്ല കൂട്ടുകാരാ)

ജയദേവ്

t.a.sasi പറഞ്ഞു...

കവിത ദീര്‍ഘമായൊ?

അജ്ഞാതന്‍ പറഞ്ഞു...

njaan khuRaishi.
kavitha nannaayittunT.
samayamuLLappOl varaam.
congrats.

സാക്ഷ പറഞ്ഞു...

പുതിയ ബിംബ കല്പനകള്‍ ഉദാരമാക്കിയ രചന.
നന്മ വരട്ടെ സുഹൃത്തേ ...
സാക്ഷ
ഒപ്പ്

lekshmi. lachu പറഞ്ഞു...

നിന്റെ വരികളില്‍ പ്രണയം,
നെരുദ പറഞ്ഞൊരു വസന്തം .
എന്റെ നെഞ്ചിലെവിടെയോ
മൂകം കരഞ്ഞു തളരുന്നുണ്ട്
മുഖമൊളിച്ചോരു മരുപ്പക്ഷി

വരണ്ട പുഴയെക്കുറിച്ചും
മരുഭൂമിയാക്കപെട്ട പച്ചപ്പിനെക്കുറിച്ചും
നീ വേദനയോടെ പറയുന്നു
നേരം തെറ്റിയൊരു പെരുമഴയില്‍
നനഞ്ഞലിഞ്ഞ് ഇല്ലാതെയാവുന്നുണ്ട് ഞാന്‍
നല്ല കവിത...ഇഷ്ടമായി..നല്ല വരികള്‍...
ഒരു നൊമ്പരം എവിടെയോ ഒളിച്ചിരിക്കുന്നു...

Manoraj പറഞ്ഞു...

നല്ല കവിത, വരികള്‍...
ഇഷ്ടമായി

വീകെ പറഞ്ഞു...

കവീത നന്നായിട്ടുണ്ട്...

ആശംസകൾ...

കാട്ടരുവി പറഞ്ഞു...

good lines

keep it up

the man to walk with പറഞ്ഞു...

manoharam so touching..ishtaayi all the best

SAJAN S പറഞ്ഞു...

സമര്‍പ്പിക്കലുകളില്‍ നീ
സ്വയം കാണിക്കയാക്കുമ്പോള്‍
പുറംപൂച്ചിന്റെ ധവളിമയില്‍
ആപേക്ഷികങ്ങളണിയിച്ച
മൂടുപടങ്ങള്‍ക്കുള്ളില്‍
ഞാന്‍ എന്റേത് മാത്രമാകുന്നു

ബാജി ഓടംവേലി പറഞ്ഞു...

കവീത നന്നായിട്ടുണ്ട്...

ആശംസകൾ...

എം പി.ഹാഷിം പറഞ്ഞു...

ആശംസകൾ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

പുറംപൂച്ചിന്റെ ധവളിമയില്‍
ആപേക്ഷികങ്ങളണിയിച്ച
മൂടുപടങ്ങള്‍ക്കുള്ളില്‍
ഞാന്‍ എന്റേത് മാത്രമാകുന്നു


ഭാഗ്യവാനെന്നു ഞാന്‍ പറയും .. കാരണം ചിലപ്പോള്‍ എനിക്കെന്നെയും നഷ്ടമാകുന്നു ..എനിക്കെന്നെ തിരിച്ചറിയാതാവുന്നു...

രാജേഷ്‌ ചിത്തിര പറഞ്ഞു...

വായനക്കും അഭിപ്രായങ്ങള്‍ക്കും സന്തോഷം ;
വഴിപോക്കന്‍ ,
ശ്രീ,
മനോഹര്‍ മാണിക്കത്ത്,
ടി കെ ഉണ്ണി
ദേവന്‍ നായനാര്‍-
നന്ദന
ടി എ ശശി
ഖുറൈഷി
സാക്ഷ
ലക്ഷ്മി
മനോരാജ്
വീ കെ
കാട്ടരുവി
മാന്‍ ട വാക്ക് വിത്ത്‌
സാജന്‍ ശിവദാസന്‍
ബാജി ഓടംവേലി
സോണാ ജി
എം. പി ഹാഷിം
ശാരദ നിലാവ്

അജ്ഞാതന്‍ പറഞ്ഞു...

നീ നീയും..ഞാന്‍ ഞാനും മാത്രമായി ഓരോ തുരുത്തുകള്‍ ആയി മാറപ്പെടുന്ന അവസ്ഥ.. നല്ല വരികളിലൂടെ എക്സ്പ്രസ്സ്‌ ചെയ്തിരിക്കുന്നു..ആശംസകള്‍ ..കവേ..

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

Wishes..!!

പാവപ്പെട്ടവൻ പറഞ്ഞു...

പ്രകൃതിയിലേക്ക് നാട്ടു വെച്ച കണ്ണിന്‍റെ കാഴ്ചയില്‍ പച്ചപ്പുക്കള്‍ പുഴ വരണ്ടാപോലെ ഒടുങ്ങുന്ന വര്‍ത്തമാനത്തില്‍ നേര്‍ചിത്രമായി ഈ കവിത

രാജേഷ്‌ ചിത്തിര പറഞ്ഞു...

ബിജിലി : :)
ഖാന്‍ ::)
പാവപ്പെട്ടവന്‍
അഭിപ്രായങ്ങള്‍ക്കും വായിച്ചതിനും ഒരുപാട് സന്തോഷം ;നന്ദി

സിന്ധു മേനോന്‍ പറഞ്ഞു...

hi njan kandutto...............nice!

സിജി സുരേന്ദ്രന്‍ പറഞ്ഞു...

നേരം തെറ്റിയൊരു പെരുമഴയില്‍
നനഞ്ഞലിഞ്ഞ് ഇല്ലാതെയാവുന്നുണ്ട് ഞാന്‍......

പലപ്പോഴും മനസ്സ് നേരം തെറ്റിയ പെരുമഴമാത്രമാകാറില്ലേ???

Umesh Pilicode പറഞ്ഞു...

പുതുവത്സരാശംസകള്‍!

രാജേഷ്‌ ചിത്തിര പറഞ്ഞു...

നന്ദി : ഒപ്പം പുതു വതരാശംസകള്‍ : സിന്ധു, സിജി, ഉമേഷ്‌ ....

അജ്ഞാതന്‍ പറഞ്ഞു...

oru nashtabodham evide okkeyo...
nalla kavitha

രശ്മി പറഞ്ഞു...

രാജേഷ്, നല്ല എഴുത്ത്. ഭാവുകങ്ങള്‍...

രാജേഷ്‌ ചിത്തിര പറഞ്ഞു...

വായനക്കും അഭിപ്രായങ്ങള്‍ക്കും ഒരുപാട് സന്തോഷം ;
നേഹ ..
രശ്മി .... നന്ദി

JALAKAM പറഞ്ഞു...

കവിത നന്നായി.
അഭിനന്ദനങ്ങള്‍ ...........

Padmadevi പറഞ്ഞു...

നല്ല കവിത :-)

രാജേഷ്‌ ചിത്തിര പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും
അതു പോലെ ഫേസ് ബൂക്കില്‍
അഭിപ്രായം പറഞ്ഞ

ശ്രീപ്രിയ വാരിയര്‍,
ശ്രീജിത് വീ ടി നന്ദകുമാര്‍,
അസ്മൊ,
സാദത്ത്,
മേരി ലില്ലി,
സുമി കിരണ്‍,
സി .പി.ക്രിഷ്ണകുമാര്‍,
രണ്‍ജിത് ചെംനാട്,
കെ.സച്ചിദാനന്ദന്‍

...ഒരുപാടു നന്ദി.

സബിതാബാല പറഞ്ഞു...

വരണ്ട പുഴയ്ക്കും മരുഭൂമിയാക്കപ്പെട്ട പച്ചപ്പിനും പറയാനുണ്ടാവും പഴയ പ്രതാപത്തിന്റെ കഥകൾ.. അവരെകുറിച്ചും പറയണ്ടേ...ന്..പുഴയെ പ്രണയിച്ച കവിയാണ്‌ ഒരുവനെങ്കിൽ ഇവൾ എന്നോ വറ്റിപ്പോയ നദിയുടെ കണ്ണീരും..